Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spanish Football League

ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് ത​​ട​​യി​​ട്ട് റ​​യ​​ൽ സോ​​സി​​ഡാ​​ഡ്

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ലീ​​ഗി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് ത​​ട​​യി​​ട്ട് റ​​യ​​ൽ സോ​​സി​​ഡാ​​ഡ്. ആ​​വേ​​ശ പോ​​രാ​​ട്ട​​ത്തി​​ൽ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് സോ​​സി​​ഡാ​​ഡ് ബാ​​ഴ്സ​​യെ അ​​ട്ടി​​മ​​റി​​ച്ചു. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ 12 വി​​ജ​​യ​​ങ്ങ​​ൾ​​ക്കാ​​ണ് സോ​​സി​​ഡാ​​ഡ് അ​​വ​​സാ​​നം കു​​റി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ലു​​ട​​നീ​​ളം ബാ​​ഴ്സ​​ലോ​​ണ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി. എ​​ന്നാ​​ൽ സോ​​സി​​ഡാ​​ഡ് ഗോ​​ൾ​​കീ​​പ്പ​​ർ അ​​ല​​ക്സ് റെ​​മി​​റോ​​യു​​ടെ അ​​വി​​ശ്വ​​സ​​നീ​​യ​​ പ്ര​​ക​​ട​​ന​​വും നി​​ർ​​ഭാ​​ഗ്യ​​വും ബാ​​ഴ്സ​​യു​​ടെ വ​​ഴി മു​​ട​​ക്കി. മ​​ത്സ​​ര​​ത്തി​​ന്‍റെ 32-ാം മി​​നി​​റ്റി​​ൽ മൈ​​ക്ക​​ൽ ഒ​​യാ​​ർ​​സാ​​ബ​​ൽ സോ​​സി​​ഡാ​​ഡി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 70-ാം മി​നി​റ്റി​ല്‍ സ​മ​നി​ല പി​ടി​ച്ച ബാ​ഴ്‌​സ​യ്ക്ക് തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ സോ​ഡി​ഡാ​ഡ് തി​രി​ച്ച​ടി ന​ല്‍​കി.

പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡു​​മാ​​യി ഒ​​രു പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം മാ​​ത്ര​​മാ​​ണ് ബാഴ്‌സയ്ക്കുള്ളത്‌. 20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 49 പോ​​യി​​ന്‍റ് ബാ​​ഴ്സ നേ​​ടി​​യ​​പ്പോ​​ൾ റ​​യ​​ൽ 48 പോ​​യി​​ന്‍റ് നേ​​ടി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​ൽ​​റ്റ വി​​ഗോ 3-0ന് ​​റ​​യോ വാല്ല ​​കാ​​നോ​​യെ​​യും അത്‌ലറ്റികോ മാ​​ഡ്രി​​ഡ് ആ​​ൽ​​വ്സി​​നെ​​യും വ​​ല​​ൻ​​സി​​യ ഗെ​​റ്റാ​​ഫ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Latest News

Corehub Up